ഭൂപടം











അകം ഉറഞൂറിക്കിടപ്പതെങ്കിലും

ഒരുനാള്‍ നീയുണര്‍ന്നെണീ‌റ്റിടും..

കുഞു ചിറകുകള്‍ വീശിപ്പറന്നിടും
രാത്രിയില്‍ ചുമരു ചുമ്പിച്ചിടാന്‍ വന്നിടും
മൗനമായ്‌ മിണ്ടിടും നമ്മള്‍, പതിവുപോല്‍...

അതുവരെ, സുഖമായിരിക്കുക..
മുറിവുകള്‍, ഭൂപടം തീര്‍ത്തൊരീ കൈവെള്ളമേല്‍..

8 comments:

ഫസല്‍ ബിനാലി.. said...

നല്ല വരികള്‍.... ആശംസകള്‍.

വിദുരര്‍ said...

മൊത്തത്തിലൊരു ആകര്‍ഷണീയത.
അഭിനന്ദനം.

ഭൂമിപുത്രി said...

‘മൗനമായി മിണ്ടാനു’ള്ള ആഗ്രഹം നന്നായി.
അക്ഷരത്തെറ്റുകൾ ഉണ്ടല്ലൊ

Deepa Bijo Alexander said...

ചിറകു കരിഞ്ഞെങ്കിലും,
ഉയിരു തളർന്നെങ്കിലും,
നാളെയെന്ന സ്വപ്നം മാത്രം
കണ്ണിലുണർന്നിരിക്കുന്നു.........

sreelatha said...

"കടലെടുത്ത ഓരോ കമ്മ്യുണിസ്റ്റ് നും കടലെടുക്കാത്ത ഒരു മനസുണ്ട് ...... അവിടെ ... പറയാന്‍ മറന്ന പരിഭവങ്ങള്‍.., പാതിവഴിയില്‍ പിരിഞ്ഞു പോയ കിനാക്കള്‍....പതിഞ്ഞുപോയ നിശ്വാസങ്ങള്‍...അമര്‍ത്തപ്പെട്ട തേങ്ങലുകള്‍...അങ്ങനെയങ്ങനെ...

......"നീ കോറിയിട്ട വരികള്‍ , തീ കോരിയിട്ട വരികള്‍......"..!.

ശ്രീജ എന്‍ എസ് said...

അകം ഉറഞൂറിക്കിടപ്പതെങ്കിലും
ഒരുനാള്‍ നീയുണര്‍ന്നെണീ‌റ്റിടും..

ഉണര്‍ന്നു എണീറ്റ്‌ പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ള ആകാശത്തില്‍ പറക്കാന്‍ എല്ലാ ആശംസകളും..
നല്ല വരികള്‍ ..ഇഷ്ടമായി..

eezhuth said...

7 varikalil orukadalundu
thirayum chuzhukalum...ella mellamundu

valare valare...nannayi

Anonymous said...

7 varikalil orukadalundu
thirayum chuzhukalum...ella mellamundu

valare valare...nannayi