
സൗഹൃദത്തിന്റെ ആദ്യ പാദത്തിൽ
നീ കുടു കുടെ ചരിച്ചു കൊണ്ടിരുന്നു
ഇലകളിൽ വീണ മഞ്ഞ്
ഓടി നടക്കുന്ന മഞ്ചാടിക്കുരുക്കൾ
കിലുങുന്ന കുപ്പിവളകൾ
ക്രമരഹിതമെങ്കിലും
നിന്റെ ഭ്രമങൾക്ക് മുലപ്പാൽ ഗന്ധം
വർത്തമാനത്തിന്റെ രണ്ടാംപാദം
ചെറിയൊരു ഫ്രെയ്മില് ആരംഭിക്കുന്നു
ചിതറിയ പുസ്തകങൾക്കും
അലക്ഷ്യം വസ്ത്രങൾക്കുമിടയിൽ
വിരിപ്പുകൾ വകഞ്ഞു മാറ്റി
കണ്ണുകളാൽ ആകാശം തൊടുന്നൊരു പെൺകുട്ടി
മേഘങ്ങൾക്ക് ചിറകുകളുണ്ടത്രേ..,
ചെറിയവയെങ്കിലും ഉറപ്പുള്ളവ,
പറക്കാൻ കെൽപ്പുള്ളവ…
ഇരുമ്പഴികൾ ഭേദിച്ച്
വെളിച്ചത്തിലേക്കു നീളുന്ന കുഞ്ഞു കൈകൾ.
മഴയാൽ സ്നാനം ചെയ്യപ്പെട്ട നിന്റെ മുഖം..
സമർത്ഥമായൊളിപ്പിച്ച ആഴമുള്ള മുറിവുകൾ.
കണ്ണീരും സ്വപ്നങളും ഇണ ചേരാറുണ്ടോ ?
സങ്കീർണ്ണമായൊരു ചോദ്യമെറിഞ്ഞ്
മഞ്ഞിൽ അലിയുന്ന ഒരോറഞ്ചുടുപ്പ്.
'വറുത്ത പലഹാരങ്ങൾക്കു പകരം
മേഘങൾ പ്രസവിക്കുമൊരു പുസ്തകം'.
കഥയിഷ്ട്ടമായി..,
ഇരുട്ടു ലാക്കാക്കുന്ന ഉള്ളടക്കമാണു പ്രശ്നം
അതു വല്ലാതെ അസ്വസ്ഥമാക്കുന്നു..
മുറി നിറയുന്ന പിറന്നാൾ സമ്മാനങൾ.
ഇതിന് മറ്റുള്ളവയുടെ വിലയുണ്ടാകില്ല.
പക്ഷേ ,നിനക്കും കാഴ്ച്ചക്കുമിടയിലെ
വലിയ അകലം ഇതു കുറക്കും.
കണ്ണുകൾ ചേർക്കുക
ഇടതു വശം സ്റ്റാച്യൂ..,
നഗരത്തിലെ സജീവമായൊരിടം..
മനോഹരമായതും.
കണ്ണു പൂട്ടേണ്ടതില്ല...
വെളിച്ചം വാഹനങളുടേതാണ്..
നിന്നെ കൊതിപ്പിക്കുന്ന മണം..
അരുൾജ്യോതിയിലെ മസാല ദോശയുടേതും
അപ്പുറം രമേശേട്ടന്റെ തട്ടുകട
പലതരം പുസ്തകങളുള്ളത്...
വഴികൾ പലതുണ്ട്
പലവിധം മനുഷ്യരും..
നിഴൽ മാറുമൊരുനാൾ. മഞ്ഞുരുകും..
കാത്തിരിക്കുകയതു വരെ
9 comments:
ഇവിടെയെത്തുവാന്‍ വൈകിപ്പോയി...
ശക്തമായ വരികള്‍....അഭിനന്ദനങ്ങള്‍....
ഇരുമ്പഴികള്‍ ഭേദിച്ച്
വെളിച്ചത്തിലേക്കു നീളുന്ന കുഞ്ഞു കൈകള്‍...
മഴയാല്‍ സ്നാനം ചെയ്യപ്പെട്ട നിന്റെ മുഖം..
സമര്‍ഥമായൊളിപ്പിച്ച ആഴമുള്ള മുറിവുകള്‍
കണ്ണീരും സ്വപ്നങളും ഇണ ചേരാറുണ്ടോ ?
എല്ലാ മുറിവുകളും മറയ്ക്കാന്‍ കഴിയുന്നു..മറക്കാന്‍ കഴിഞ്ഞില്ലെങ്കിലും.നല്ല വരികള്‍ ... എത്ര നോവിച്ചാലും സ്നേഹം അസ്തമിക്കാതെ തുടരുന്നു...
“നിഴല്‍ മാറുമൊരുനാല്‍ മഞ്ഞുരുകും..
കാത്തിരിക്കുകയതു വരെ
കൂട്ടിനുണ്ടെല്ലാരുമെപ്പൊഴും...“
സൂരജ് നല്ല വരികൾ. തുടങ്ങുമ്പോഴുള്ള സൌ‘ഹ്ര’ദം, സൌ‘ഹൃ’ദമാക്കി മാറ്റാൻ മറക്കരുതേ. അതുപോലെ നിഴലുമാറുമൊരുനാ‘ല്’, നാ‘ളാ’ക്കാനും. മേഘങ്ങളുടേയും കാലങ്ങളുടേയും മറ്റും ‘ങ്ങ’ , ‘ങ’ ആയാലും വായിക്കുമ്പോൾ അതനുഭവപ്പെടില്ലെങ്കിലും ‘ങ്ങ’തന്നെയാണു ശരി. കൂടാതെ ‘കുറക്കും’ എന്നത് ‘കുറയ്ക്കും’ എന്നു തന്നെ വേണം.
വാക്കുകൾ..., വരികൾ..., ഭാവങ്ങൾ... എല്ലാം മനോഹരമായിരിക്കുന്നു.....
ആശംസകൾ
ശക്തമായ രചനകൾ. ഇപ്പോൽ ഇവിടെ എത്തിയതിൽ സന്തോഷിയ്ക്കുന്നു.
ബ്ലോഗിന്റെ ടെമ്പ്ലേറ്റ്റ്റൊന്നു മൊത്തത്തിൽ ചെയിഞ്ച് ചെയ്യാമോ?
കറുപ്പിനുള്ളിലെ വെളുത്ത അക്ഷരങ്ങൾ വായിച്ചെടുക്കാൻ അല്പം പ്രയാസം തോന്നി. എല്ലാവർക്കും അങ്ങനെയാണോയെന്നറിയില്ല.
വെളുപ്പിൽ കറുത്ത അക്ഷങ്ങളായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നേനെ എന്നു തോന്നൂന്നു.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിൽ ഇടപെട്ടെങ്കിൽ ക്ഷമിയ്ക്കുക.
ചിതറിയ പുസ്തകങള്‍ക്കും
അലക്ഷ്യം വസ്ത്രങള്‍ക്കുമിടയില്‍
വിരിപ്പുകള്‍ വകഞ്ഞു മാറ്റി
കണ്ണുകളാല്‍ ആകാശം തൊടുന്നൊരു പെണ്‍കുട്ടി..
മനോഹരമായിരിക്കുന്നു
അതിമനോഹരം... ആശംസകള്‍...........
ഉള്ളിലേക്ക് കടന്നുവരുന്ന കവിത.. വരികളിലെ മിതത്വം, വാക്കുകള്‍ക്കുള്ളില്‍ മുറിഞ്ഞുകിടക്കുന്ന ഓര്‍മ്മകള്‍.. എല്ലാമെല്ലാം ഇഷ്ടപ്പെട്ടു..
louis vuitton handbag
louis vuitton handbags
vuitton
louis vuitton bags
louis vuitton bag
athirukalillaa sneham,
athirukalilla kazhcha, ennum
souhrudathinu swantham.
Post a Comment