സ്വകാര്യം

യറി;
കർഷകന്‌
ആണ്ടോടാണ്ട്‌ മകളുടെ സമ്മാനം..
അക്ഷരഭംഗിക്കും

വ്യാകരണമുറകൾക്കുമുപരി
വിളകൾ സമ്പുഷ്ടമാക്കിയ
അനുഭവങ്ങളുടെ ഭൂതഭൂപടം..
ചതിച്ച അന്തകനും
ഇരട്ടിച്ച പലിശയും
ഒളിച്ച മഴയും
ഉൾനനച്ച
വേദനളുടെ വെളിപാട്‌....

തീ തിന്ന പാടങ്ങളേ
നിങ്ങൾക്കു കരിഞ്ഞ കടലാസുമണങ്കിൽ
ഉറപ്പിക്കാം….;

വേവുന്നുണ്ട്‌..
ഉമിത്തീയിൽ,
ഒരു പച്ച മനുഷ്യന്റെ കള പറിച്ച വിരലുകൾ

യറി;
തൊഴിലാളിയുടെ
തുരുമ്പിച്ച യന്ത്രക്കുറിപ്പ്‌.
നഷ്ടമായ തൊഴിലും
പൂട്ടിയ തൊഴിലിടവും
രസമുള്ള ഫലിതങ്ങൾ !

ഗോളമാന്ദ്യത്തിനും
മെയ്‌ ദിന പ്രതിജ്ഞക്കുമിടയിൽ

ചിരി നിലച്ചൊരു വീട്‌..;
മോൻ വരച്ചത്‌.
ഒഴിഞ്ഞ ആമാശയങ്ങൾ;
ഉൾമുറിയിൽ നാലെണ്ണം.

കിണറുണ്ട്‌ തൊടിയിൽ..
നാലുപേർക്കുള്ളത്‌..

യറി
വിദ്യാർത്ഥിയുടെ പഠപുസ്തകമേയല്ല..
ആശ്രയമില്ലാത്ത
സ്വാശ്രയ സംഖ്യകൾ;
അഛന്റെ കണ്ണീരിൽ നന്നായ്‌ കുതിർന്നത്‌...

ചേ ഗുവേരചിത്രം..
കുഞ്ഞൊരു കവിത..
മുത്തശ്ശിമാവിൻ തണൽ..
യൂണിയൻ മുറിക്കാഴ്ച്ച..

മുഷിഞ്ഞ സാക്ഷ്യപത്രങ്ങൾക്കു മീതേ
അവളുടെ കൈപ്പട
"സഖാവേ, ലാൽ സലാം ." !!

യറി; വേട്ടക്കാർക്ക്‌
ചോര പകർത്താൻ നിർമ്മിക്കപ്പെട്ടത്‌...

ഇനം, നിറം
മണം, രുചി
വില, മതം
എല്ലാറ്റിനും സൂത്രവാക്യങ്ങൾ..

ആവശ്യക്കാരുടെ സൗകര്യാർത്ഥം
നീട്ടിവെക്കപ്പെടേണ്ട ആർത്തവം ..
പ്രവർത്തിദിനങ്ങൾ ...
എല്ലാം കൃത്യം

ശാരി.. അഭയ.. അരൂപ..റജീന..
(അ) പരിചിതമായ ചില "ശബ്ദങ്ങൾ" !
അവക്കു മുകളിൽ.. കറുത്ത വരകൾ
പരതേണ്ടതില്ല;
എല്ലാവരും യാത്രകളിലാണ്‌..

യറി;എനിക്ക്‌..?
സഞ്ചാരങ്ങളുടെ അവശേഷിപ്പ്..‌

അറിവുകൾ നടുക്കിയ
നോവിന്റെ ചാവുകടൽ..

ഉണങ്ങിയ മുറിവുകളുടെ മങ്ങിയ ഫോട്ടോസ്റ്റാറ്റ്

പഴയ ഡയറികൾ ഭാരം കൂടിയവയാണ്‌;
ചെറിയ സഞ്ചികൾക്കുൾക്കൊള്ളാനാകാത്തത്‌..

തീ പിടിക്കാൻ പര്യാപ്തമായത്‌…
വെളിച്ചമാക്കാൻ ഉപയുക്തമായത്‌..

6 comments:

വേണു venu said...

പഴയ ഡയറികൾ ഭാരം കൂടിയവയാണ്‌;
ചെറിയ സഞ്ചികൾക്കുൾക്കൊള്ളാനാകാത്തത്‌..
മാഷേ ഇത് നോവ്കടല്‍ തന്നെ.....

പകല്‍കിനാവന്‍ | daYdreaMer said...

നല്ല ഭാവന.. ആശംസകള്‍..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കണ്ണു നീരൊട്ടിയ
ഡയറിക്കുറിപ്പുകള്‍.

Anonymous said...

theepidikkan paryapthamaayathu
velicha maakkan upayukthamaayathu
ingineyaavatte ellaa diarykurippukalum,,,,,,,

അല്‍ഭുത കുട്ടി said...

ഇപ്പോള്‍ ഓണ്‍ലൈന്‍ ഡയരികള്‍ സുലഭം.ആത്മാവില്ലാത്ത വരികള്‍. കളക്ഷന്‍ ഗുണ്ടകളുടെ കൈയിലുള്ള ഡയരികളില്‍ ചോരകൊണ്ടെഴുതിയ പേരുകള്‍.

BELLA DONNA said...

സഖാവേ നമിച്ചു..ഇത് വായിച്ചപ്പോള്‍ പോടീ പിടിച്ചു ഏതോ തട്ടിന്മേല്‍ ചാഞ്ഞുറങ്ങുന്ന എന്‍റെ diary കുട്ടന്മാരെ ഓര്‍മവന്നു...