Showing posts with label ഫോട്ടോ : അശ്വതി പി. Show all posts
Showing posts with label ഫോട്ടോ : അശ്വതി പി. Show all posts
കൊന്നമരം
ആരവങ്ങൾക്കും
അഘോഷങ്ങൾക്കുമൊടുവിൽ
കണ്ണുകൾ നഷ്ടമായ
നിന്റെ കൊന്നമരം.
സഞ്ചാരങ്ങളിൽ
വരാന്തക്കാഴ്ച്ചകളിൽ
പതിവായ്
നിന്നിലേക്കടർന്നു വീണിരുന്നവർ..
ഇന്നലെയവർ
കണിയായിരിക്കണം...
ഫലങ്ങൾക്കും
കനികൾക്കും
നാണ്യങ്ങൾക്കുമിടയിൽ
കണ്ണടച്ച്
കണ്ണുകൾ കാത്ത്..
വിറച്ച്
മുറിവേറ്റ്..
ഇന്നലെപ്പറഞ്ഞത്..
ആകാശത്തെക്കുറിച്ചാണ്..
കൊന്നപ്പൂക്കൾക്കും
ഇരുണ്ട മരങ്ങൾക്കുമിടയിലെ
നിന്റെ നീലാകാശം;
മഴമേഘങ്ങളെ ഉള്ളിലൊളിപ്പിച്ചത്..
തുമ്പികൾ പായുന്നത്...
ചിറകുകൾ നനയാതിരിക്കാനാണ്.
നിന്റെ മരച്ചുവട്
തൽക്കാലം ഉപേക്ഷിക്കുക...
ഹിന്ദോളം തുടരുക തന്നെ ചെയ്യുക..
അവർ കാണാതെ പോയ നിന്റെ പൂക്കൾ...
മണ്ണിൽ വീഴട്ടെ..
മഴക്കൊപ്പം..
Labels:
ഫോട്ടോ : അശ്വതി പി
Subscribe to:
Posts (Atom)