
ഇത് ബാലു; റ്റൂ വീലർ മെക്കാനിക്കാണ്.. ...... ....--........` ‘പഞ്ചു’, ഹോട്ടലിലെ ഉച്ചഭക്ഷണത്തിനിടയിൽ യാദൃശ്ചികമായാണ്, അദ്ദേഹവും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനുമൊപ്പം മേശ പങ്കിട്ടത്. `.ഗ്രീസും കരിയോയിലും കലർന്നതാണവരുടെ ഉടുപ്പുകൾ...നെറ്റിക്കു മുകളിലേയ്ക്ക് അലക്ഷ്യം തലമുടി ചിതറിക്കിടന്നിരുന്നു... വറുത്ത മുളകിനും വെള്ളരിയ്ക്കക്കറിക്കുമൊപ്പം അവരുടെ വർത്തമാനങ്ങളിലേയ്ക്കും മെല്ലെ സഞ്ചരിച്ചു...
ആദ്യമായ് ചെയ്ത വാഴക്കൃഷിവിശേഷങ്ങളാണ് ബാലു പങ്കു വെച്ചുകൊണ്ടിരുന്നത്.`. വീട്ടിൽ നിന്നും സുമാർ 15 കിലോ മീറ്റർ അകലെയുള്ള കൃഷിയിടത്തിലേയ്ക്കുള്ള യാത്രാ വിവരണം 'ശ്ശി' ഇഷ്ടായി... ഏത്തൻ , കപ്പ, രസകദളി, പാളയംതോടൻ തുടങ്ങി മധുരങ്ങളുടെ വൈവിധ്യങ്ങൾ മിന്നി മായുന്നതിനോടൊപ്പം ഇലകളിൽ വറുത്ത മീനുകൾ വരുകയും പോകുകയും ചെയ്തു.. ആദ്യാനുഭവം എന്നതു കൊണ്ടു തന്നെ കൃഷി കടുകട്ടിയായിരുന്നത്രേ ! വാഹന സൗകര്യമുള്ള റോഡ് അകലെയായതിനാല്‍ ചാണകമടക്കം ദീർഖദൂരം തലച്ചുമടായി എത്തിക്കേണ്ടി വന്നു. “വണ്ടിപ്പണി ചെയ്തു കിട്ടുന്ന വരുമാനം ഒന്നിനും തികഞ്ഞിരുന്നില്ലെന്ന ആത്മഗതം നിഷ്കളങ്കമായ ചിരിയിലൊതുക്കി ബാലു, മൊരിഞ്ഞ പപ്പടത്തിലേയ്ക്കു കണ്ണു പായിച്ച് വര്‍ത്തമാനം തുടര്‍ന്നു ..
“ഒരുതുള്ളി രാസവളം പോലും ഞാനവർക്കു കൊടുത്തിരുന്നില്ല... വൈകുന്നേരങ്ങളിൽ അടുത്ത കിണറ്റിൽ നിന്നാണു വെള്ളമെടുക്കുക.. ബക്കറ്റുകളിൽ അതു വാഴച്ചുവടുകളിലേയ്ക്കെത്തിക്കും.. എല്ലാ പണിയും കഴിയുബോൾ സന്ധ്യയായിരിയ്ക്കും.. .. തളർച്ച മാറ്റാൻ ഉറപ്പായൊരു കാറ്റു വീശും... ആ തണുപ്പിൽ വിയർപ്പു കുതിരും...കായ്കൾ ഭൂരിപക്ഷവും അടുത്തുള്ള കടകളിലാണ് വിറ്റിരുന്നത് .. കുറേ വീട്ടിലേയ്ക്കും കൊണ്ടു പോന്നു.. രാസവളം ചേർക്കാത്തതു കൊണ്ടു തന്നെ.. തേനിന്റെ രുചിയായിരുന്നു..!ചൂടുള്ള പുട്ടിനൊപ്പം അതു ബെസ്റ്റെന്ന് ബാലു കണ്ണിറുക്കി സാക്ഷ്യം ചെയ്തു.. :)
ആദ്യ ലക്കമായതു കൊണ്ടു തന്നെ അധ്വാനത്തിനനുസരിച്ചുള്ള ലാഭമുണ്ടായില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.. അയ്യായിരം രൂപയാണു മുടക്കുമുതൽ.. അഞ്ഞൂറു രൂപ അധികം കിട്ടി. അതാണ് ആദ്യത്തെ ലാഭം..എങ്കിലും കൃഷി നിർത്തുന്നില്ല. മണ്ണിനോടുള്ള ഇഷ്ടത്തിനൊപ്പം അതിനു മറ്റൊരു കാരണം കൂടിയുണ്ട്.. 'വാഴക്കുട്ടികൾക്കു' വെള്ളം കൊടുത്ത് വരമ്പത്തു നിൽക്കുബോൾ അവരൊരുമിച്ചു ബാബുവിനെ നോക്കി തലയാട്ടുമത്രേ ! അതിനപ്പുറം മറ്റൊരു സംതൃപ്തിയും തനിക്കില്ലെന്ന് ബാലു പറയുമ്പോൾ, ടിയാന്റെ കണ്ണുകളിൽ നൂറു നേന്ത്രവാഴകൾ ഒരുമിച്ചു കുലയ്ച്ചു.
പുളിശ്ശേരിയെത്തിയിരിയ്ക്കുന്നു.... .. ..ചോറൂണിന്റെ അവസാന റൗണ്ട് പൂർത്തിയാക്കി വാഴക്കളത്തിലേയ്ക്കുള്ള ഊഷ്മളമായ ക്ഷണം സ്നേഹപൂർവ്വം സ്വീകരിച്ച് ഞങ്ങൾ ഇരുവശങ്ങളിലെ വെയിലിലേയ്ക്കു നടന്നു ..
ഏറെയകലെയല്ലാതെ പൊടി പടരുന്നതു കണ്ടോ .. ?
പകൽജോലിയുടെ കൊടുംഭാരം കൂസാതെ കൃഷിയിടത്തിലേയ്ക്കു വണ്ടി പായിയ്ക്കുന്നൊരു ചെറുപ്പക്കാരനാണത്.... . .`. ഗ്രീസു പുരണ്ട വസ്ത്രങ്ങളെങ്കിലും അയാളെ നോക്കി അസംഖ്യം വാഴക്കുട്ടികൾ ഹൃദയപൂർവ്വം തലയാട്ടാനുണ്ട്..... .`. അവരയാളെ ഇലകളാൽ ആലിംഗനം ചെയ്യുന്നു... കായ്കളാൽ ആശ്ലേഷിയ്ക്കുന്നു ...
മാതൃകാ കർഷകന്റേയോ മാറ്റിതര പുരസ്ക്കാരങ്ങളുടേയോ പ്രഖ്യാപനങ്ങളിൽ ബാലുവിനെ കണ്ടെന്നു വരില്ല .. എങ്കിലും ഇടക്കൊന്നു കാതോർത്താൽ; കേൾക്കാം ... സ്നേഹത്തിന്റേയും പരിസ്ഥിതി സൗഹൃദ സഹവർത്തിത്വത്തിന്റേയും നിലയ്ക്കാത്ത ശബ്ദങ്ങൾ.. .. ജീവന്റെ ചൂടുള്ളത് ... മണ്ണിന്റെ രുചിയുള്ളത് ..
* ബാലുവിന് ഇന്റര്‍നെറ്റുമായി യാതൊരു ബന്ധവുമില്ല ...
നമ്പർ : 9747 989 847
3 comments:
ഏറ്റവും കൂടുതല്‍ ആത്മ സംതൃപ്തി നല്‍കുന്ന ജോലി കൃഷി തന്നെ. നല്ലൊരു ചിത്രം വരച്ചാല്‍ എന്ന പോലെ അതെന്നെയും സന്തോഷിപ്പിച്ചിട്ടുണ്ട്. നന്ദി സൂരജ്.
പച്ചപ്പ് നിറയട്ടെ.... :D
kollaaam
Post a Comment