പരീക്ഷാ മുറിവഴിയിൽ
ചിതറിക്കിടന്നത് ചെറുകുറിപ്പുകൾ.
മാർജിനില്ലാത്ത തുണ്ടുകടലാസുകളിൽ
വിയർപ്പിനൊപ്പം ,
കുഞ്ഞക്ഷരങ്ങൾ ശ്വാസമൊതുക്കി .
തടവറകൾക്കും പരീക്ഷാ മുറികൾക്കും
ചില സമാനതകളുണ്ട് .
പേരുകൾ വെറും ഒച്ചകളത്രേ .
മുട്ടിപ്പായ് പ്രാർത്ഥിച്ച്
അനുവദിക്കപ്പെട്ട അക്കങ്ങളിലേക്ക്,
മൂടുറപ്പിച്ചൂ ചിലർ.
അരക്കെട്ടിൽ ചേർത്തു വെച്ചത് .
കാലുറകളിൽ പൂഴ്ത്തിവെച്ചത് .
കൈലേസുകളിൽ ഒളിപ്പിച്ചു വെച്ചത്.
ചിലക്കുന്ന ചില ഇനങ്ങൾ .
അങ്ങിനെയെല്ലാം പുറത്തേക്ക് .....
ആദ്യം മെല്ലെ ,
പിന്നെ വേഗത്തിൽ ,
ചോദ്യങ്ങൾ സശ്രദ്ധം വായിക്കണം.
കാരണം ചിലവ നല്ല മൂർച്ചയുള്ളവയത്രേ..,
അതിവേഗം മുറിവേൽപ്പിക്കുന്നവ.
നക്ഷത്രചിഹ്നമണിഞ്ഞവർക്ക് കൂടുതൽ മാർക്കുണ്ട് .
ഉത്തരങ്ങളിലേക്ക് മനസുറപ്പിക്കാൻ,
ഓർമ്മകളിലേക്കൊരു കുതിരസവാരി
ചരിത്രത്തിനൊപ്പം വേഗം നടക്കാം
നിബന്ധനകളനുസരിച്ച് ഉത്തരങ്ങളെഴുതാം.
തർക്കുത്തരങ്ങൾ മറുചോദ്യങ്ങൾക്കും
പൂജ്യം മാർക്ക്.
ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങളുണ്ടായിരിക്കണമെന്നില്ല.
ചിലവയിൽ ഉത്തരങ്ങൾ ഒളിഞ്ഞിരിക്കുന്നു.
ഉത്തരങ്ങൾ നീണ്ട മൌനങ്ങളകുബോൾ ,
ചോദ്യങ്ങൾ ഉപേക്ഷിക്കുകയോ
ഉത്തരങ്ങൾ സ്വയം കൽപ്പിക്കുകയോ ചെയ്യാം.
ചോദ്യങ്ങൾ അനാഥമാകുബോൾ
ഉത്തരങ്ങൾ അപ്രസക്ത്തമാകുന്നു.
ചോദ്യങ്ങൾ ചോദ്യങ്ങളായിരിക്കട്ടെ
ഉത്തരങ്ങൾ.. ഉത്തരങ്ങളും.
7 comments:
വേറെയും ചില തരം ചോദ്യങ്ങളുണ്ട്..........
ശരിയുത്തരം അറിയാമെങ്കിലും തെറ്റായ ഉത്തരം മാത്രം പറയാൻ അനുവാദമുള്ള ചില ചോദ്യങ്ങൾ.........
രാത്രിമഴക്ക്,
ചോദ്യോത്തര പംക്‌തി
എന്നേ അവസാനിച്ചു.
ശെരിയായ ഉത്തരത്തിലേക്ക് /
തിരിച്ചറിവിലേക്ക് എത്തുകയും ചെയ്തു.
And also we ensure that when we enter in this specific blog site we see to it that the topic was cool to discuss and not a boring one.
അപ്പോള്‍, പകുതിയെഴുതിയ ഉത്തരങ്ങളോ?
ചെറുതാണെങ്കിലും വായനാസുഖം ഉണ്ട്...
എല്ലാ ഭാവുകങ്ങളും നേരുന്നു....
സ്നേഹത്തോടെ
ജെ പി
ത്രിശ്ശിവപേരൂര്‍
I will pass on your article introduced to my other friends, because really good!
wholesale jewelry
Post a Comment