
അതിരുകളിലേക്കു നോക്കുക....
ഓരോ പടയാളിയും ഒരു നിഴല്‍പ്പാവ.
ഉറ്റവരുണ്ടിടാന്‍ ഉയിരു വില്‍ക്കുന്നവര്‍.
ഉടയാന്‍ ചിതറാന്‍ അംഗഭംഗപ്പെടാന്‍
ആസൂത്രിതമായ് അവര്‍ നിര്‍മ്മിച്ചത്..
കുടുംബ്ബചിത്രങ്ങളാല്‍ പിന്‍തിരിയുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം..
ആത്മമിത്രം അക്രമാസക്ത്‌നായ ദേശീയനാകാം..
അവന്റെ തിരയില്‍ ഒരു വീടു തുളയും.
പടയോട്ടങ്ങളില്‍ വീണു പോയവര്‍ ഭാഗ്യവാന്‍മ്മാര്‍.
രാജ്യം ഒരു വീരമ്രിത്യു കൂടി ആചരിച്ചു കൊള്ളും.
കഴുതകള്‍ ഉപചാരപൂര്‍വം ആചാരവെടി മുഴക്കും.
മണ്ണു പുരണ്ട മാംസക്കഷ്‌ണങ്ങളെ .,
ദേശീയപതാകയാല്‍ ആലേഖനം ചെയ്യും.
വാഹനങ്ങളില്‍ ചിലര്‍ മുഖചിത്രം പതിക്കും.
ദേശസ്നേഹം തൊട്ടുതീണ്ടാത്ത ചില പരദേശികാക്കകള്‍
മീശമേല്‍ കാഷ്ട്ടിച്ചെന്നിരിക്കും.
ക്ഷമ പാലിക്കുക .
അഴുക്കു വലം വെച്ച തെമ്മാടിയീച്ചകള്‍
കിന്നാരം പരഞ്ഞെന്നുമിരിക്കും .,
കണ്ണടച്ചേക്കുക.
രാഷ്‌ട്ട്രം ഘോഷങ്ങളിലാണ്..
അയല്‍ക്കാരന്റേതെല്ലാം ഇപ്പോള്‍ ഞങ്ങളുടേതാണത്രേ..
പ്രഖ്യാപിക്കപ്പെട്ട സൗജന്യങ്ങളില്‍ എന്റെ കുടുമ്പവുമുണ്ട്..
പ്രശ്‌നം കുട്ടികളാണ് ?
അവരുറങ്ങുന്നതേയീല്ലത്രേ..
ശാഠ്യങ്ങളില്‍ ഒരു കളിത്തോക്കുണ്ട് .
വ്രണങ്ങള്‍ പൂക്കളം തീര്‍ത്ത
അവളുടെ നെഞ്ചു ചൂണ്ടി ,
അവര്‍ പറയുന്നു"
'ഞങ്ങള്‍ക്കും യുദ്ധം' ചെയ്യണമമ്മേ..' !
4 comments:
പ്രശ്‌നം കുട്ടികളാണ് ?
അവരുറങ്ങുന്നതേയീല്ലത്രേ..
ഇഷ്ടായി...
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
(പടയോട്ടങ്ങളില്‍ വീണു പോയവര്‍ ഭാഗ്യവാന്‍മാര്‍ ..
രാജ്യം ഒരു വീരമ്രിത്യു കൂടി ആചരിച്ചു കൊള്ളും.
കഴുതകള്‍ ഉപചാരപൂര്‍വം ആചാരവെടി മുഴക്കും.
മണ്ണു പുരണ്ട മാംസക്കഷ്‌ണങ്ങളെ .,
ദേശീയപതാകയാല്‍ ആലേഖനം ചെയ്യും.)
ഈ വരികള്‍ എന്നെ വല്ലാതെ ചിന്തിപ്പിക്കുന്നു...
അതെ, പ്രശ്നം കുട്ടികള്‍ തന്നെ...അവരില്‍ നാം പാകുന്നത് വിദ്വേഷത്തിന്റെ വിത്തുകള്‍!!
പ്രിയ ശിവാ,
ഒരുപാടു സന്തോഷം..
Post a Comment