ഹൃദയത്തിന്റെ പൽച്ചക്ക്രം
വീട് പ്രതീക്ഷയാണ്;
എല്ലാ അലച്ചിലുകൾക്കുമൊടുവിലെ
അവസാനത്തെ അത്താണി..
ഓരോ മുറിയും എല്ലാവർക്കുമുള്ളത്.
നിയന്ത്രിക്കാൻ
കാത്തിരിക്കാൻ,
പ്രതീക്ഷിക്കാൻ,
പ്രതിഷേധിക്കാൻ,
പ്രതിരോധിക്കാൻ,
സ്നേഹമുള്ളവർ
ഉണ്ടാകുമ്പോഴാണ്
വീടിന്റെ ഹൃദയം
മിടിച്ചു തുടങ്ങുന്നത്...
നീ എന്റെ വീടാണ്;
വാതിൽ തുറക്കുക..
നടന്നു തുടങ്ങട്ടേ,
തുള വീണ ഹൃദയത്തിൻ
മുറിവേറ്റ പൽച്ചക്ക്രം...
Labels:
രണ്ടിലകൾക്ക്...
Subscribe to:
Post Comments (Atom)
7 comments:
വീട് എപ്പോഴുമുണ്ടാകും.....തിരിച്ചു വരുന്നതും കാത്ത്...നിശബ്ദമായ ഒരു പ്രാർത്ഥന പോലെ...വാതിൽ തുറക്കേണ്ടത് വീടല്ല,സ്വന്തം കൈകൾ തന്നെയാണെന്നു തിരിച്ചറിഞ്ഞാൽ മാത്രം മതി...വാതിൽ പൂട്ടിയതും,താക്കോൽ നഷ്ടപ്പെടുതിയതും ആരാണ്..?
പിന്നെ..... വീടിനും ചിലപ്പോൾ എന്തൊക്കെയോ പറയാനുണ്ടാവും...കാതോർക്കുക..........
Suraj,
Home is always such a nostalgia for every living thing.
You had really pictured well with your loving words
congrats
I wish let your home open wide for you as you wish.
regards
Sandhyachechi
വീട് അഭയമാണ്
ആശ്വാസമാണ്..
വീടിനോ? ആരഭയം? ആരാണ് ആശ്വാസം?
"ഹൃദയത്തിന്റെ പൽചക്രം" !!!
ഒരുപാടിഷ്ടപ്പെട്ടു ഈ പ്രയോഗം !
ആസ്വദിച്ചുള്ള വായനയ്ക്കുള്ള ഒരുപാട് സാധ്യതകൾ കാണുന്നു ഈ ബ്ലോഗിൽ.
ഭായ് കൂടുതല്‍ വിശാലമായ കാഴ്ചപ്പാട് ..നന്നായിരിക്കുന്നു
ഭാവുകങ്ങള്‍
താക്കോല്‍ പോയോ..? കഷ്ടായി.
(തല്ലിപ്പൊളിക്കല്ലേ)
:)
നന്നായി,നല്ല ശൈലി, ആശംസകള്‍
"നിയന്ത്രിക്കാൻ
കാത്തിരിക്കാൻ,
പ്രതീക്ഷിക്കാൻ,
പ്രതിഷേധിക്കാൻ,
പ്രതിരോധിക്കാൻ,
സ്നേഹമുള്ളവർ
ഉണ്ടാകുമ്പോഴാണ്
വീടിന്റെ ഹൃദയം
മിടിച്ചു തുടങ്ങുന്നത്..."
അണുകുടുംബ വാ സികൾ എല്ലാം ഇതൊന്നു വായിച്ചിരുന്നെങ്കിൽ
Post a Comment