ഹൃദയത്തിന്റെ പൽച്ചക്ക്രം

വീട്‌ പ്രതീക്ഷയാണ്‌;
എല്ലാ അലച്ചിലുകൾക്കുമൊടുവിലെ
അവസാനത്തെ അത്താണി..
ഓരോ മുറിയും എല്ലാവർക്കുമുള്ളത്‌.

നിയന്ത്രിക്കാൻ
കാത്തിരിക്കാൻ,
പ്രതീക്ഷിക്കാൻ,
പ്രതിഷേധിക്കാൻ,
പ്രതിരോധിക്കാൻ,
സ്നേഹമുള്ളവർ
ഉണ്ടാകുമ്പോഴാണ്‌
വീടിന്റെ ഹൃദയം
മിടിച്ചു തുടങ്ങുന്നത്‌...

നീ എന്റെ വീടാണ്‌;
വാതിൽ തുറക്കുക..

നടന്നു തുടങ്ങട്ടേ,
തുള വീണ ഹൃദയത്തിൻ
മുറിവേറ്റ പൽച്ചക്ക്രം...

7 comments:

Deepa Bijo Alexander said...

വീട്‌ എപ്പോഴുമുണ്ടാകും.....തിരിച്ചു വരുന്നതും കാത്ത്‌...നിശബ്ദമായ ഒരു പ്രാർത്ഥന പോലെ...വാതിൽ തുറക്കേണ്ടത്‌ വീടല്ല,സ്വന്തം കൈകൾ തന്നെയാണെന്നു തിരിച്ചറിഞ്ഞാൽ മാത്രം മതി...വാതിൽ പൂട്ടിയതും,താക്കോൽ നഷ്ടപ്പെടുതിയതും ആരാണ്‌..?

പിന്നെ..... വീടിനും ചിലപ്പോൾ എന്തൊക്കെയോ പറയാനുണ്ടാവും...കാതോർക്കുക..........

Sandhya S.N said...

Suraj,

Home is always such a nostalgia for every living thing.
You had really pictured well with your loving words
congrats
I wish let your home open wide for you as you wish.
regards

Sandhyachechi

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വീട് അഭയമാണ്
ആശ്വാസമാണ്..

വീടിനോ? ആരഭയം? ആരാണ് ആശ്വാസം?

അനാമിക said...

"ഹൃദയത്തിന്റെ പൽചക്രം" !!!

ഒരുപാടിഷ്ടപ്പെട്ടു ഈ പ്രയോഗം !

ആസ്വദിച്ചുള്ള വായനയ്ക്കുള്ള ഒരുപാട്‌ സാധ്യതകൾ കാണുന്നു ഈ ബ്ലോഗിൽ.

രചനീയം said...

ഭായ് കൂടുതല്‍ വിശാലമായ കാഴ്ചപ്പാട് ..നന്നായിരിക്കുന്നു
ഭാവുകങ്ങള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

താക്കോല്‍ പോയോ..? കഷ്ടായി.
(തല്ലിപ്പൊളിക്കല്ലേ)

:)

നന്നായി,നല്ല ശൈലി, ആശംസകള്‍

വയനാടന്‍ said...

"നിയന്ത്രിക്കാൻ
കാത്തിരിക്കാൻ,
പ്രതീക്ഷിക്കാൻ,
പ്രതിഷേധിക്കാൻ,
പ്രതിരോധിക്കാൻ,
സ്നേഹമുള്ളവർ
ഉണ്ടാകുമ്പോഴാണ്‌
വീടിന്റെ ഹൃദയം
മിടിച്ചു തുടങ്ങുന്നത്‌..."

അണുകുടുംബ വാ സികൾ എല്ലാം ഇതൊന്നു വായിച്ചിരുന്നെങ്കിൽ