നടുമുറ്റത്തോ
വേലിത്തലപ്പിനരികിലോ
കൺവെട്ടത്തെവിടെയെങ്കിലും
എന്നെ നടണം..
നിന്റെ ബാൽക്കണി
സുഖകരമായൊരിടം..
മേഘങ്ങൾ
സ്വപ്നങ്ങൾ
കടല്‍ക്കാഴ്ചകൾ
അവിടേക്കു പടരാൻ
വർഷങ്ങൾ വേണ്ടി വന്നേക്കാം..
നടുന്നതിനു മുൻപ്
പതിവുപോലെന്നെ വിവസ്ത്രനാക്കണം..
കരിമറുകുപറ്റിയ കൈവിരലുകളാൽ
അടിമണ്ണിളക്കണം;
ആഴങ്ങളിലേക്കെന്റെ വേരുകൾ പായണ്ടേ?
നിന്റെയുപ്പാലെൻ ചുവടു നനയ്ക്കണം;
ചതിക്കാറ്റിലും കരുത്തോടെ നിൽക്കണ്ടേ?
ഇടവേളകളിൽ
വർത്തമാനം പറയുകയും..
ഇലഞ്ഞരമ്പുകളിൽ
നെറ്റിയോടിക്കുകയും വേണം..
ദന്തചൂർണ്ണം
തീർന്നു പോയെന്നോ ?
ഇലയിഷ്ടമുള്ളോളം
നുള്ളിയെടുത്തോളൂ..
ഉമിനീരിൽ ചുവപ്പു പടർന്നെങ്കിൽ, ഓർക്കണം..
തൈമാവുകളെ പിറന്നാൾ സമ്മാനമാക്കുന്ന ഓരോ കാമുകനും
വിരൽച്ചോരയാൽ ചുവടു നനയ്ക്കുന്നു..
കനികളിൽ ചോരയോട്ടം സ്വപ്നം കാണുന്നു..
ഒരു നാൾ കുഞ്ഞുങ്ങളതു രുചിക്കുമത്രേ..
പഴച്ചാറിലച്ഛനെ മണക്കുമത്രേ..!
നെറ്റി വിയർക്കുകയോ
ഉള്ളു വരളുകയോ വേണ്ട...
വായനക്കിടയിൽ
ഒരു കഷ്ണം മാങ്ങ തിന്നോളൂ..
മറുകഷ്ണം അയാൾക്കുമിരിക്കട്ടേ.
രുചിഭേദം ആരോപിക്കപ്പെട്ടാൽ,
മൃദുവായ് ചിരിക്കാം...
ഒരുവന്റെ ചോര
അപരൻ രുചിക്കട്ടേ…
14 comments:
കവിത നന്നായി.
ആശംസകൾ.
ദന്തചൂർണ്ണം
തീർന്നു പോയെന്നോ ?
ഇലയിഷ്ടമുള്ളോളം
നുള്ളിയെടുത്തോളൂ great writing!
ഈ മാങ്ങ കണ്ടപ്പോള്‍ ഞാന്‍ കുറച്ചു നാള് മുമ്പ് ഇട്ട ഒരു പോസ്റ്റ് ഓര്‍മ്മ വന്നു..അതിങ്ങനെ...
ചക്ക, തേങ്ങ ,മാങ്ങ ഒരു കവിതയായപ്പൊള്..!!
ചക്ക
പണ്ടെന്നൊ എവിടെയൊ
അടര്‍ന്നു വീണൊരു ചക്ക
ഇന്നെന്റെ വാതിലായി,
കട്ടിലായി,
ഇരുന്നാടാന്‍ കസേലയായി!
തേങ്ങ
എവിടെയെന്നറിയാതെ
മൂത്തു വിളഞ്ഞെപ്പോഴൊ
ഞെട്ടറ്റ തേങ്ങയിന്നെന്റെ
വീടിന്നു മേല്‍ക്കൂരയായി.!
അടുപ്പിലെരിഞ്ഞന്നമായി!
അന്തിയിരുട്ടില്‍
ചൂട്ടിന് വെളിച്ചമായി.
മാങ്ങ
പണ്ടെന്നോ ,
ആരൊ ഇറുത്തെടുത്തൊരു
മാങ്ങ,
കുഞ്ഞിനൊരൂഞ്ഞാലായി,
പിന്നെ തൊടിയിലെ തണലായി.
നാളെയതെരിയുമെന് ചിതയായി.
വളരെ നന്നായിരിക്കുന്നു സൂരജ്.
The poem sounds breath-taking, the picture you gave for that as well...
lalsalam..!
'ഒരുവന്റെ ചോര
അപരൻ രുചിക്കട്ടേ…'
നന്നായി.
ഇനി ഈ ജന്മത്ത് മാങ്ങ ഞാന്‍ തൊടില്ല.............:)
മനസ്സിലൊരു മാമ്പഴക്കാലം ,
എന്റെ പുതിയ കവിതയില്‍ മാവിന്റെയും പ്ലാവിന്റെയും തെങ്ങിന്റെയും ഒരു പരാമര്‍ശം ഉണ്ട്.
മാങ്ങായ്ക്ക്
നല്ല മധുരം ,കവിത രസിച്ചു,
എന്റെ ബ്ലോഗ് ഒന്ന് നോക്കൂ ..
http://nellikatan.blogspot.com/
Great..
എന്റെ കാമുകന്റെ വിവാഹത്തിനു
തീര്‍ച്ച്ചയായും ഒരു മാവിന് തൈ കൊടുക്കാന്‍
തീരുമാനിച്ചു. ഒപ്പം സഖാവിന്റെ കവിതയും!
ആശയം തന്നതിനു നന്ദി
ഒരുവന്റെ ചോര
അപരൻ രുചിക്കട്ടേ…
ninte chora njaan ruchichirikkunnu, sakhaave
suraj..atheevahrudyam!!!
ഇടവേളകളിൽ
വർത്തമാനം പറയുകയും..
ഇലഞ്ഞരമ്പുകളിൽ
നെറ്റിയോടിക്കുകയും വേണം..
ഈ കവിത വായിച്ചപ്പോള്‍ മനസ്സില്‍ എന്തോ ഇഴഞ്ഞ പോലെ......... ഒന്ന് പിടഞ്ഞു വീണ്ടും ഇരുന്നു ഞാന്‍.....ഇഷ്ടായി വരികള്‍.. മുകളിലെ വരികള്‍ വളരെയേറെ ................
ഇച്ചിരി വരികളിൽ
ഒത്തിരി കാര്യം....വളരെ നന്നായിരിക്കുന്നു സൂരജ്
Post a Comment