സ്വപ്നങ്ങൾ..












ഇതാ, അകലെ മേടകൾക്കപ്പുറം
കിളികൾ പാടും എന്റെയാകാശം..

മഴമേഘങ്ങളേ
നിങ്ങൾ,
ഗതിവേഗം മാറ്റുക….
അതിവേഗം പായുക...
പാലൊത്തിരി ബാക്കിയായ്...

പുസ്തകം വാങ്ങണം
അവനു പഠിക്കുവാൻ

ചിലവുകളതു പലവിധം..
വരവിന്നാണതിരുകൾ...

വഴികളേ..,
നിങ്ങളെൻ പാദുകങ്ങളെ
ചുമ്പിച്ചു കൊള്ളുക..

തീനാവുകളാലെന്നെ
രസിച്ചു കൊള്ളുക..

ഉണ്ടതി ദൂരമുണ്ടെനിക്കു നടക്കാൻ...
ഉള്ളുരുകി പോകിലും
കണ്ണീർ വീഴില്ലിനി...

ഇതാ ഈ വിരലുകൾക്കുള്ളിൽ
ഒരു നിശാഗന്ധി
പൂത്തതു കണ്ടുവോ..

എന്നിലെ, തീനാളങ്ങളെ കണ്ടുവോ...

ഇരുളേ നിനക്കുള്ളിലും വെളിച്ചമുണ്ടാകും...

നിന്നിലെ വെളിച്ചത്തെ
ഞാനിതാ
കടഞ്ഞു കുടഞ്ഞെടുക്കുന്നൂ..

ഒരു പുതിയ നാളെയുണ്ടാകും..
അവിടെയെൻ സ്വപ്നങ്ങൾ പുലരും..
അവിടെയെൻ സ്വപ്നങ്ങൾ പുലരും...






കുറിപ്പ്‌: ഭരണ സിരാകേന്ദ്രത്തിനു തൊട്ടു പിറകിൽ പതിനാറു കൊല്ലമായി ചായക്കച്ചവടത്തിലൂടെ ഉപജീവനം നടത്തുന്ന വിമലേച്ചിയുടെ ജീവിതം നിർവ്വചനങ്ങളിലൊതുങ്ങാത്ത സ്ത്രീ ശാക്തീകരണത്തിന്റെയും..ധീരമായ അതിജീവനത്തിന്റേയും കഥയാണ്‌.വിമലേച്ചിയുടെ ഒരു ദിവസം 'വിമൺ റിപ്പബ്ലിക്ക്‌' എന്ന പേരിൽ ഡോക്കു-ഫിക്ഷണായി..ചിത്രത്തിൽ നിന്നുള്ള കവിതയുടെ ഓഡിയോ രൂപം മുകളിൽ.

ചിത്രത്തിൽ: വിമലേച്ചി
ആലാപനം: കെ.ജി.സൂരജ്‌

29 comments:

Thus Testing said...

സൂരജിനും വിമലചേച്ചിക്കും ഹാറ്റ്സ് ഒഫ്

പകല്‍കിനാവന്‍ | daYdreaMer said...

നേരം വെളുക്കും... വെളിച്ചം പരക്കും...
ആശംസകള്‍ സൂരജ്...

the man to walk with said...

ishtaayi

ശംഖു പുഷ്പം said...

No words to express how good it is....
എന്തു പറഞ്ഞാലും കുറഞ്ഞു പോകും എന്നൊരു തോന്നല്‍...
It just touches the hearts... Keep going..

പള്ളിക്കുളം.. said...

കൊള്ളാം.
ആസ്വദിച്ചു.

steephen George said...

vayichu

binduambady said...

sooraj read ur poem swapnangal...valare nannayittundu.jeevikkan vendi kashtapedunna orammayude vedanakalum prathheekshayude nambukalum manassilakkuvan kazhiyunnu.mazhameghanlodu pokuvan parayunna variyum.palothiri bakiyayi anna variyile nombaravum manassilekku erangivarunnu..

പി എം അരുൺ said...

നന്നായിരിക്കുന്നു
നമ്മുടെ നാട്ടിലെ ഫെമിനിസ്റ്റുകളൊന്നും ഇവരെ കണ്ടില്ലേ..............

Sureshkumar Punjhayil said...

Itharam jeevithangale parichayappeduthunnathinu valare nandi...!

mangalashamsakal..!!!

പാര്‍ത്ഥന്‍ said...

നന്നായിരിക്കുന്നു.
ഒരു യഥാർത്ഥ ചിത്രം പിന്നിലുണ്ടെന്നത്
സങ്കല്പലോകമല്ല എന്ന ഒരു തിരിച്ചറിവുണ്ടാകുന്നു.
(ബോധിസത്വൻ : ജോലിയെടുത്തു ജീവിക്കുന്നവരെ അങ്ങനെയല്ലാതാക്കുന്ന പ്രസ്ഥാനങ്ങൾ
ഇവരെ കാണാതിരിക്കുന്നതാണ് നല്ലത്.)

Jayesh/ജയേഷ് said...

നന്നായി

Anonymous said...

midukkann..midumidukkan..........

Anonymous said...

നിന്നിലെ വെളിച്ചത്തെ
ഞാനിതാ
കടഞ്ഞു കുടഞ്ഞെടുക്കുന്നൂ..

Anonymous said...

ഒരു പുതിയ നാളെയുണ്ടാകും..
അവിടെയെൻ സ്വപ്നങ്ങൾ പുലരും..
അവിടെയെൻ സ്വപ്നങ്ങൾ പുലരും...
hmmmm.......pratheeksha..prathiasa....

ഗൗരിനാഥന്‍ said...

ഒറ്റക്ക് ജീവിക്കുന്ന ഒരു പാട് ശാക്തികരിക്കപ്പെട്ടസ്ത്രികള്‍ നമുക്കിടയീലുണ്ട്..ഈ പരിചയപെറ്റുത്തലിന്നു നന്ദി...

AV'S said...

She might be very brilliant,,,Hats off to the girl,who helpd you to sing like this,,,,very good,,,

Deepa Bijo Alexander said...

ഗംഭീരം...! സുഹൃത്തെന്ന നിലയിൽ അഭിമാനിക്കുന്നു....ഒരു പുതിയ പുലരിയുണ്ടാവട്ടെ..അവിടെ അധ്വാനിക്കുന്നവരുടെ സ്വപ്നങ്ങൾ പുലരട്ടെ..അഭിനന്ദനങ്ങൾ....!

Manoraj said...

sooraj....swapnangal vayichu...etharam vimalechimar keralathil angolamingolamundu...oraleyengilum pothu samakshathil kondu vannathinu oru nooru hats off...

enneym edakku sradhikkumallo? thudakkakarananu...thettukal thiruthi tharanam...

ഇട്ടിമാളു അഗ്നിമിത്ര said...

കവിത വായിച്ചപ്പോൾ ഇതെങ്ങനെയാവും ചൊല്ലിയിരിക്കുക എന്ന് ആലോചിച്ച് കുറച്ച് നേരം ഇരുന്നു..

കേട്ടു ..നന്നായിരിക്കുന്നു..

അവസാനത്തിൽ, “ഒരു പുതിയ നാളെയുണ്ടാകും“ ഈ വരിയല്ലല്ലൊ ചൊല്ലിയതിൽ ..?? ഞാൻ കേട്ടതിന്റെ കുഴപ്പമാണോ?

KRISHNAKUMAR R said...

വായിച്ചു, കേട്ടു..മനോഹരമായിരിക്കുന്നു...അഭിനനദനങ്ങള്‍!! ഇനിയും എഴുതുക....

ഭാനു കളരിക്കല്‍ said...

ഇരുളേ നിനക്കുള്ളിലും വെളിച്ചമുണ്ടാകും...

ആലാപനവും കവിതയും ഗംഭീരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍ സൂരജ്‌...

Guest said...

Super ..

Anonymous said...

വിളക്കുമരം നീ, സ്വപ്നങ്ങളിലെക്കുള്ള വഴികള്‍ക്ക്

Unknown said...

നിന്നിലെ വെളിച്ചത്തെ
ഞാനിതാ
കടഞ്ഞു കുടഞ്ഞെടുക്കുന്നൂ..

ഒരു പുതിയ നാളെയുണ്ടാകും..
അവിടെയെൻ സ്വപ്നങ്ങൾ പുലരും..
അവിടെയെൻ സ്വപ്നങ്ങൾ പുലരും...!

ഇത്തരം ശ്രമങ്ങളെ ആശംസയിൽ ഒതുക്കിക്കുറയ്ക്കുന്നില്ല!

asish said...

ഇഷ്ടമായി... വരികളും... ചൊല്ലലും....

Unknown said...

Kavithayum athile sandesavum naalaye kurichulla pratheekshayum..pinne kavitha cholliyathum okke nannaayi.
മഴമേഘങ്ങളേ നിങ്ങൾ,ഗതിവേഗം മാറ്റുക….
പാലൊത്തിരി ബാക്കിയായ്...ee varikal entho manassine cheruthaayi onnu vedana peduthiyille ennoru thonnal... alla thonnal alla serikkum nonmbarappeduthi.

girish varma ...balussery.... said...

സൂരജ്.. നല്ല അവതരണം.. നല്ല ശബ്ദം

girishvarma balussery... said...

സൂരജ്.. നല്ല അവതരണം.. നല്ല ശബ്ദം

Unknown said...

ആശംസകൾ 👍🏻
സ്വപ്‌നങ്ങൾ പുലരുമൊരു
പുതിയ നാളേയ്ക്കായ്....