നീല ജീന്‍സിന്റെ കാര്‍ക്കശ്യം ഭേദിച്ച് ചുവപ്പ് പടര്‍ന്നിറങ്ങുന്നു. !


രണ്ടു വാഹനങ്ങള്‍ക്കിടയിലൂടെ വണ്ടി പായിക്കുക ഹരങ്ങളില്‍ പ്രധാനമാണ്. 
ഇന്നു രാവിലെയാണ് സമാനഹരമുള്ള മറ്റൊരു ചെറുപ്പക്കാരന്‍ മുന്‍പിലൂടെ വണ്ടി പായിച്ചു പോയത്.
ആധുനിക എഞ്ചിന്‍ നിലവാരത്തിലെ ഏതോ ഒരു ഇരുച്ചക്ക്രവാഹനമെന്നോര്‍ക്കുന്നു.
പിന്നീടു നടുറോഡില്‍ ഒരു കാറിനോരം ചേര്‍ന്ന്‍ വണ്ടിയില്‍ നിന്നുമിറങാനാകാത്ത വിധം വേദന കൊണ്ടു പുളയുന്ന ഒരുവനെയാണ് കണ്ടത് .
അവനെ ഞെക്കി ഞെരുക്കിയ അപരവാഹനം കടന്നു പോയിരിക്കണം.
കാഴ്ച്ചകണ്ടു നില്‍ക്കുന്ന ഒരുപാടു പേര്‍ ! (മലയാളീ !:)
ഏതായാലും പത്തുമണിയൊപ്പിന്റെ ഓര്‍മ്മകള്‍ കാന്‍സല്‍ ചെയ്ത് റോഡരുകിലെ വര്‍ക്ക് ഷോപ്പിനു മുന്നിലേക്ക്
അവനെ മാറ്റിയിരുത്തുബോഴേക്കും ആളു കൂടിക്കഴിഞ്ഞിരുന്നു. ഒരു കാല്‍ മുട്ട് മടക്കാനാകുന്നില്ല. നീല ജീന്‍സിന്റെ കാര്‍ക്കശ്യം ഭേദിച്ച് ചുവപ്പ് പടര്‍ന്നിറങ്ങുന്നു.
മുട്ടിന്റെ ചിരട്ടയില്‍ അസാരം ദ്വാരങ്ങള്‍ .
എന്നിട്ടും അവന്‍ കരയുന്നുണ്ടായിരുന്നില്ല.
മിക്കവാറും എല്ലാം മരവിച്ചു പോയിരിക്കണം.
കയ്യിലെ മൊബൈല്‍ ഫോണില്‍ നിന്നും ഏതോ ഒരു സുഹൃത്തിന്റെ നമ്പര്‍ അവന്‍ ഡയല്‍ ചെയ്തു വിവരങ്ങള്‍ ധരിപ്പിക്കാനേല്‍പ്പിച്ചു.
ആരോ കൈ കാട്ടി നിര്‍ത്തിയ ഓട്ടോറിക്ഷയിലേക്ക് പണിപ്പെട്ടു കയറ്റാന്‍ തുടങ്ങുന്നത്തിനിടയില്‍ യാദൃശ്ചികമായാണ് മറ്റൊരു ചെറുപ്പക്കാരന്‍ ഇടപെട്ടത്.
അദ്ദേഹത്തിന്റെ വാഹനത്തിലേക്ക് രഞ്ചിത്തിനെ കയറ്റി ഇരുത്തിപ്പുറത്തേക്കിറങ്ങിയപ്പോഴാണ് ബോര്‍ഡു ശ്രദ്ധിച്ചത്, 'പോലീസ്'.
മേലുദ്യോഗസ്ഥനെ വീട്ടില്‍ നിന്നും ഒഫീസിലെത്തിക്കാനുള്ള തത്രപ്പാച്ചിലിലായിരുന്നിരിക്കണം, അദ്ദേഹം. ഏതായാലും രഞ്ചിത്തിനേയും കയറ്റി ആ വാഹനം ഇടപ്പഴഞ്ഞിയിലെ എസ് കെ ഹോസ്പ്പിറ്റലിലേക്ക് പാഞ്ഞു പൊയ്ക്കഴിഞ്ഞു. ഒപ്പം കാറോടിച്ചിരുന്ന ആ സാറും ഉണ്ട്. രഞ്ചിത്തിന് വേഗം സുഖമാകട്ടെ . ഒപ്പം പത്തുമണിത്തിരക്കിലും അവനെ ആശുപത്രിയിലെത്തിക്കാന്‍ മനുഷ്യത്വം കാട്ടിയ ആ മാതൃകാ പോലീസ് സുഹൃത്തിന് മേലുദ്യോഗസ്ഥന്റെ ശകാരം കിട്ടാതിരിക്കട്ടെ .
രണ്ടു വാഹനങ്ങള്‍ക്കിടയിലൂടെ വണ്ടി പായിക്കുബോള്‍ രഞ്ചിത്തും മറ്റു മുഖങ്ങളും എന്നിലും(എല്ലാവരിലും) തെളിയട്ടെ .. !
കാരണം പൊട്ടിപ്പോകാന്‍ നമുക്ക് കണ്ടമാനം മുട്ടുകള്‍ ഇല്ലല്ലോ.. !

4 comments:

360kerala said...

nice.............

റിനി ശബരി said...

അതേ അതെ പൊട്ടി പൊകുവാന്‍
നമ്മുക്ക് കണ്ടമാനം മുട്ടുകളൊ
തലകളൊ ഇല്ല തന്നെ ..
കൂടെ വഴിയില്‍ ചോരയില്‍ കുളിച്ച്
കിടക്കുന്ന മനുഷ്യരേ
ഒന്നു സഹായിക്കാനുള്‍ല മനസ്സും
വളര്‍ന്നു വരട്ടെ ..
നാളേ നമ്മുടെ മക്കളൊ കൂട്ടുകാര്‍ക്കൊ ആ ഗതിയുണ്ടാവാതിരിക്കാന്‍
ആരുമുണ്ടായില്ല അവനെ ഒന്നു സഹായിക്കാന്‍ എന്നലമുറയിടും മുന്നെ നാം അതു ചെയ്യുന്നുണ്ടൊ എന്ന് ഒരൊ മനുഷ്യനും പരിശോധിക്കുക ..
നല്ല പൊസ്റ്റ് ..

Echmukutty said...

വേദനിപ്പിക്കുന്ന കുറിപ്പ്......എന്നാലും ഒരാളെങ്കിലും ഉണ്ടായല്ലോ.

Anonymous said...

touched