വാനില.. പിസ്ത ..ചോക്ക്ളേറ്റ്
രുചിയുടെ പേരെന്തുമാകട്ടെ ..
അലിയുന്നതിനു തൊട്ടു മുന്‍പു വരെ മാത്രമേ
നിന്റെ ജീവനായുസ്സുള്ളൂ ..
അതിനപ്പുറം മുഷ്ടികള്‍ക്കുള്ളിലമര്‍ന്ന്‍ ,
എഴുതിത്തള്ളപ്പെട്ട് ,
എവിടെയോ വീണു കിടപ്പുണ്ടാകും ...
അപ്പോഴും നുണഞ്ഞവരുടെ കോറസ്
ഉറക്കെപ്പാടിക്കൊണ്ടിരിക്കും
തെളിവില്ലത്രേ .. തെളിവ്
1 comment:
തെളിവ് നിര്‍ബന്ധമാണു.........
To ask for papers proving guilt in black and white,Is useless for there need be no such papers The guilty have proof of their innocence.The innocent often have no proof.- Bertolt Brecht
Post a Comment