അതിഥി ദേവോ ഭവ:



മുഖങ്ങളില്ലാത്ത തെരുവ്‌.
തീ തുപ്പിയ മേല്ക്കൂര.
കോള കലര്ന്ന കടല്‍.
കറുത്ത പുഴകളില്
ഗ്രനേഡുകളുടെ തിരുശേഷിപ്പ്‌.
മരച്ചില്ലയിലുറപ്പിച്ച
തോക്കിന്കുഴലിലൂടെ,
ഒരു പൂച്ചക്കണ്ണ്‌.
ഒലിവുകള്ക്കിടയില്
നിഴലുകള്ക്കു മറപറ്റി
ഇരപിടിയന്ടാങ്കറുകള്‍.
അധിനിവേശം....... സമാധാനത്തിന്‌!
ഭൂഖണ്ഡങ്ങളില്
ചുവപ്പു തെറിപ്പിച്ച്
പതാകകള്ക്കും
പണിശാലകള്ക്കും നെറുകേ
കഴുകന്മാരുടെ മാര്ച്ച്പാസ്റ്റ്‌…
ഫോര്വേഡ്മാര്ച്ച്‌.......
പക്ഷേ ഗര്ഭപാത്രങ്ങള്‍,
അവയിലേക്കു നിറയൊഴിക്കുമ്പോള്
സമാധാനം പിറക്കുന്നതെങ്ങനെ?
..... കുഞ്ഞുങ്ങള്‍!
അവര്ഞങ്ങളുടെ
വറ്റിയ മുലകളില്പല്ലമര്ത്തി
ഇനി യുദ്ധം ചെയ്യില്ലല്ലോ…
ഉറക്കെ കരയില്ലല്ലോ......
നിലവിളികള്കോര്ത്ത ബയണറ്റുകള്‍.
അതിനു മീതേ ഉറപ്പിച്ച കസേര.
നീല ഞരമ്പുകള്അലങ്കരിച്ച
ഒരുഗ്രന്കൈപ്പത്തി.
പന്ത്കൈകളിലെന്ന്അയാള്പറയുന്നു.
അഭിനന്ദനങ്ങള്ക്കും
കെട്ടുകാഴ്ചകള്ക്കും
സല്ക്കാരങ്ങള്ക്കുമൊടുവില്
നിങ്ങളുടെ കട്ടിലില്അയാള്കിടക്കുന്നു.
ഉണര്ത്തുകയോ ഉറക്കുകയോ ചെയ്യാം.
കാല്തിരുമ്മിയും വെഞ്ചാമരം വീശിയും
വര്ത്തമാനം സുരക്ഷിതമാക്കാം.
ഒടുവില്‍, മകളുടെ കുഞ്ഞിന്
ഒരച്ഛനെ തിരയാം
സമ്മാനിക്കപ്പെട്ടത്മാംസത്തിലണിയാം.
ആഭരണങ്ങളില്ചോര പുരണ്ടുവെങ്കില്
നന്നായ്വേദനിക്കുന്നുവെങ്കില്‍,
ആസനത്തിലെ ആല്മരത്തണലിലിരിക്കാം.
ആര്ത്തലയ്ക്കാം,
അതിഥി ദേവോ ഭവ:

8 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതിഥി ദേവോ ഭവ:
അതിന്റെ മാഹാത്മ്യം അറിയട്ടെ എല്ലാരും.

നന്നായിരിക്കുന്നു കവിത

മാണിക്യം said...

“അഭിനന്ദനങ്ങള്‍ക്കും
കെട്ടുകാഴ്‌ചകള്‍ക്കും
സല്‍ക്കാരങ്ങള്‍ക്കുമൊടുവില്‍
.............
ആര്‍ത്തലയ്ക്കാം,
അതിഥി ദേവോ ഭവ:”
നല്ലാ ആശയം
സ്നേഹാശംസകള്

വേണു venu said...

അതിഥി ദേവോ ഭവ:

Anonymous said...

Great imagination.....!!!! novel idea....... no exagerration!!!
athethe devo bavah!!!!!...... simly great!!!!!

josephjohn said...

സമാധാനം പിറവികൊള്ളുന്നത് എവിടെയാണ്?
ഗോലിയാത്തിന്‍റെ നെറ്റിക്ക് ഉന്നം പിടിക്കുന്ന
ഇടയബാലന്‍റെ കവണ ,
ഒലീവ് മരചില്ലകള്‍ക്കിടയില്‍
തക്കം പാര്‍ത്തിരിപ്പില്ലേ?

അനാഗതശ്മശ്രു said...

ബൂലോകത്തേക്കു സ്വാഗതം ...സൂരജ്..
കവിത നന്നായിട്ടുണ്ട്

മയൂര said...

അതിഥി ദേവോ ഭവ:

:)

ഭാനു കളരിക്കല്‍ said...

adhinivezaththe zarikkum varachu. great.