പ്രണയത്തിന്‍റെ മാനിഫെസ്റ്റോ











ക്ലാസ്മുറിയെ പ്രണയിച്ചത്
നട്ടുച്ച നേരത്തെ ഇളം കാറ്റിനോടൊപ്പം....

സുഖകരമായ നിന്‍റെയുള്‍ത്തണുപ്പില്‍
ആലസ്യങ്ങള്‍ക്ക് നെടുനീളന്‍ അവധി.

ജനല്‍ വഴികളില്‍..,
അനുമതികള്‍ കാക്കാതെ ,
ഇസങ്ങളിലേക്കു പറന്നിറങ്ങിയ,
അസഖ്യം അപ്പൂപ്പന്‍ താടികള്‍

നിലക്കാത്ത കാഴ്ച്ചകളില്‍
കമ്മ്യുണിസ്റ്റുപച്ചകളുടെ ദീര്‍ഘനിശ്വാസങ്ങള്‍...
അതിനുമപ്പുറം ഒരക്കേഷ്യമരക്കാട്.

" പ്ലേറ്റോ...റൂസോ...ലെവിതാന്‍...മാര്‍ക്സ് "

ചരിത്രത്തിലൂടെ ഭരണകൂടങ്ങളിലേക്ക് ,
മനസ്സുകളുടെ സഞ്ചലനം....

ശ്രദ്ധിക്കുക, ജോസഫ് ആന്‍റണി സാറിന്‍റെ
ചോക്കുകഷ്ണം യാത്രയിലാണ് "
കടലും സുര്യനും കരകളും കടന്ന്,
ഭിന്നവഴികളില്‍ രാഷ്ട്രങ്ങളുടെ ഘോഷയാത്ര....

ചുവരുകളെല്ലാം വന്‍കരകള്‍,

എല്ലാറ്റിനും മുകളിലെന്നോണം,
ഏതോ ചെത്തു ചെക്കന്‍ കോറിയിട്ട,
മുഴുത്തൊരു കഴുകന്‍ !

ഇടതുചുമരില്‍ ഫിദലിന്‍റെ പച്ചത്തലപ്പാവ്.
ചുവപ്പു രശ്മികള്‍ പ്രസരിക്കുന്ന രണ്ടു കണ്ണുകള്‍

യുദ്ധങ്ങളിളേക്കു പട്ടം പറത്തുന്നവരുടെ
പ്രത്യേക സുവിശേഷങ്ങള്‍......

“മനുഷ്യാവകാശങ്ങളുടെ പേറ്റെന്റ്‌ അവര്‍ക്കാണത്രേ “
“തിന്നു മുടിക്കാനൊരുപിടി ധാന്യവുമില്ലത്രേ"

ആഖ്യാനങ്ങളില്‍, "ജലത്തിന്‍റെ രാഷ്ട്രീയം".

കണ്ണീ ര്‍ കോളയാകട്ടെ
കോള പണവും .........

തീ പിടിച്ച ഞങ്ങളുടെ തൊണ്ടകള്‍ ,
വെള്ളത്തിനായി പ്രതിഷേധിച്ചു.

ഒരു ഷോര്‍ട്ട് ബ്രേക്ക് !

“ മയിലമ്മ മുന്‍പേ നടക്കുന്നു..”

പുകയുന്ന വേനലില്‍ ഞങ്ങളും





6 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണയത്തിന്റെ മാനിഫെസ്റ്റോ നന്നായി ചിത്രീകരിച്ചിരിക്കുന്നു

Babu Ramachandran said...

good Kollaam...

വെള്ളെഴുത്ത് said...

സൂരജേ, കുറച്ച് വിവരണാത്മകമായിപ്പോയില്ലേ കവിത?

ശ്രീ said...

കവിത നന്നായി, മാഷേ.
:)

[ഒരു തലക്കെട്ട് കൂടി ആകാമായിരുന്നു. അതു പോലെ പോസ്റ്റിനു ചിത്രം അപ്‌ലോഡ് ചെയ്യുമ്പോള്‍ Choose a layout എന്നുള്ളിടത്ത് Center സെലക്റ്റ് ചെയ്താല്‍ ചിത്രത്തിനു സൈഡിലായി വരികള്‍ വരുന്നത് ഒഴിവാക്കാം. കാഴ്ചയ്ക് കുറച്ചു കൂടി നന്നായിരിയ്ക്കുമെന്നു തോന്നുന്നു]

Kichu $ Chinnu | കിച്ചു $ ചിന്നു said...

വളരെ ഡൈനാമിക് ആയ ഒരു ക്ലാസ് മുറി....:)
നന്നായിരിക്കുന്നു

sharmishta said...

kollaam sakhavee.......