തീയും നിലാവും
രാത്രിമട്ടുപ്പാവ്‌....,
അകലെയുറങ്ങാത്തൊരായിരം നക്ഷത്രം

എല്ലാം തുളയുന്ന ചോരത്തണുപ്പ്‌...

പലതരം പലവിധം ഉണര്ത്തുശബ്ധങ്ങള്‍.....

ചുമരുകള്‍ ചുംബിക്കും ചിത്രശലഭങള്‍

അതിനിടയിലൊരു കാടു തേടുന്നൊരൊറ്റയാന്‍

നീ നന്നായ്‌ , തളര്‍ന്നുറങ്ങുകയാകണം...
പക്ഷേ, നിന്‍ ചുണ്ടത്തൊരു മിന്നാമിനുങ്ങ്‌.?

നിന്കണ്ണി-ലുമിനീരിലതു പ്രകാശിക്കും....

കണ്ണു തുറക്കുക..
മെല്ലെ നടക്കുക...

യാത്രയൊരസുരനില് ചെന്നു തറക്കും...

അവനുള്ളിലുറയുന്ന തീ, നീയറിയുക
നീ, നിന്നരക്കെട്ടിലതുപൂട്ടി വെക്കുക.

രൗദ്രമായ്മെയ്ചലിപ്പിക്കയവനൊപ്പം…
പൊള്ളുക
...കരിയുക...കനലായ്തീരുക.

പ്രൊമിത്യൂസിന്റെ പെണ്‍രൂപമാകുക..

മാറുമുറിക്കുക അവനെ നീയൂട്ടുക

ദാഹമടക്കുവാന്‍ നിന്‍ ചോരയാകട്ടേ….

കണ്ണുകള്പൂട്ടി ഞാന്‍
നൃത്തം ചവിട്ടുന്നു

ഞാന്‍ തീയായിടാം ..... നീ പന്തമാമാകുമോ...

15 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“പ്രൊമിത്യൂസിന്റെ പെണ്മയായ്‌ മാറുക.
നിന്മണമവനായ്‌ കരുതിയും വെക്കുക“

ഇതെന്താ?

vineetha said...

ullil pukayunna thee njan ariyunnu.........pakshe veedum oru pandhamayi aalippadarthanano nee ashikkunnath.........

namrata said...
This comment has been removed by the author.
മഞ്ഞുതുള്ളി said...

പ്രിയപ്പെട്ട പ്രൊമിത്യൂസ്‌.....അഥീനയോട്‌ ഒരു പെരു മഴ പെയ്യിക്കാൻ പറയൂ....ഉള്ളിലെ കനൽ കെടും വരെ....പുതിയ പച്ചപ്പുകൾ വേരോടും വരെ.....മറ നീങ്ങി നിലാവു തെളിയും വരെ......

namrata said...
This comment has been removed by the author.
കെ ജി സൂരജ് said...

പ്രിയ നമ്രതാ കവിതയെ സ്നേഹിക്കുന്ന
മനസ്സു കണ്ടു. ഇനി മുഖപടം മാറ്റി പുറത്തു വരൂ

കെ ജി സൂരജ് said...

വിനീതക്ക്‌ ,

തീപ്പന്തങ്ങള്‍ സ്വയമെരിഞ്ഞു വെളിച്ചമാകുന്നു... വെളിച്ചം കാഴ്ച്ചയാണ്‌കാഴ്ച്ച അറിവും..

namrata said...
This comment has been removed by the author.
കെ ജി സൂരജ് said...

നമ്രതാ,

പന്തം വെളിച്ചമാണ്‌ .
പ്രകാശത്തിലേക്കു വരിക .

Babu Ramachandran said...

Kavithayude back stage'l, 'Devaasuram' apramEyam.. aanitharaaswaadyam..

Hmm... Nadakkattee nadakkatte..

vazhiyaathrakkaarkk swasthi...

sharmishta said...

ente suryanu,

devane asuranakkiyavalkku njan mappunalkilla.aval panthamayal oru pemariyayi peythirangum njan.....hei vezhambale mazhayam devane nee vridha kathirikkenda oru kulir kattayi vannu mazhamekhangale njan durekku kondupokum....

splendid said...

miu miu bag
miu miu bags
miu miu handbag
miu miu purse
miu miu wallet

Anonymous said...

ennaalum asuraaa,
ninakku ingineyum bhaavana viriyum alle?
ishtapettu ketto.

santhosh said...

ഉമിനീരിന്റെ തീനാളങ്ങൾ മറുചുണ്ടിൽ പടർന്നുകയറുമ്പോൾ
എന്റെ കനൽചുവപ്പിലേറുന്ന നിന്റെ തിരമാലകൾ
ഒരുവേള തന്നെ നാം തണുപ്പും ചൂടുമായി...
ഇനി നമുക്കു കാക്കാം
ഒരു ചെറുനാമ്പിന്റെ ഇതൾ വിരിയൽ വരെ

Nanthuni said...

andhathayude ee prayanathil
thee pandhangalayiram eringadangunnu...prabha choriyathee...
manasine evidayekko onnu sparshichu ee kavithaa...
ishttayi...