ഉത്തരക്കടലാസ്

പരീക്ഷാ മുറിവഴിയിൽ
ചിതറിക്കിടന്നത് ചെറുകുറിപ്പുകൾ.
മാർജിനില്ലാത്ത തുണ്ടുകടലാസുകളിൽ
വിയർപ്പിനൊപ്പം ,
കുഞ്ഞക്ഷരങ്ങൾ ശ്വാസമൊതുക്കി .
തടവറകൾക്കും പരീക്ഷാ മുറികൾക്കും
ചില സമാനതകളുണ്ട് .
പേരുകൾ വെറും ഒച്ചകളത്രേ .
മുട്ടിപ്പായ് പ്രാർത്ഥിച്ച്
അനുവദിക്കപ്പെട്ട അക്കങ്ങളിലേക്ക്,
മൂടുറപ്പിച്ചൂ ചിലർ.
അരക്കെട്ടിൽ ചേർത്തു വെച്ചത് .
കാലുറകളിൽ പൂഴ്ത്തിവെച്ചത് .
കൈലേസുകളിൽ ഒളിപ്പിച്ചു വെച്ചത്.
ചിലക്കുന്ന ചില ഇനങ്ങൾ .
അങ്ങിനെയെല്ലാം പുറത്തേക്ക് .....
ആദ്യം മെല്ലെ ,
പിന്നെ വേഗത്തിൽ ,
ചോദ്യങ്ങൾ സശ്രദ്ധം വായിക്കണം.
കാരണം ചിലവ നല്ല മൂർച്ചയുള്ളവയത്രേ..,
അതിവേഗം മുറിവേൽപ്പിക്കുന്നവ.
നക്ഷത്രചിഹ്നമണിഞ്ഞവർക്ക് കൂടുതൽ മാർക്കുണ്ട് .
ഉത്തരങ്ങളിലേക്ക് മനസുറപ്പിക്കാൻ,
ഓർമ്മകളിലേക്കൊരു കുതിരസവാരി
ചരിത്രത്തിനൊപ്പം വേഗം നടക്കാം
നിബന്ധനകളനുസരിച്ച് ഉത്തരങ്ങളെഴുതാം.
തർക്കുത്തരങ്ങൾ മറുചോദ്യങ്ങൾക്കും
പൂജ്യം മാർക്ക്.
ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങളുണ്ടായിരിക്കണമെന്നില്ല.
ചിലവയിൽ ഉത്തരങ്ങൾ ഒളിഞ്ഞിരിക്കുന്നു.
ഉത്തരങ്ങൾ നീണ്ട മൌനങ്ങളകുബോൾ ,
ചോദ്യങ്ങൾ ഉപേക്ഷിക്കുകയോ
ഉത്തരങ്ങൾ സ്വയം കൽപ്പിക്കുകയോ ചെയ്യാം.
ചോദ്യങ്ങൾ അനാഥമാകുബോൾ
ഉത്തരങ്ങൾ അപ്രസക്ത്തമാകുന്നു.
ചോദ്യങ്ങൾ ചോദ്യങ്ങളായിരിക്കട്ടെ
ഉത്തരങ്ങൾ.. ഉത്തരങ്ങളും.

7 comments:

രാത്രിമഴ said...

വേറെയും ചില തരം ചോദ്യങ്ങളുണ്ട്‌..........

ശരിയുത്തരം അറിയാമെങ്കിലും തെറ്റായ ഉത്തരം മാത്രം പറയാൻ അനുവാദമുള്ള ചില ചോദ്യങ്ങൾ.........

കെ ജി സൂരജ് said...
This comment has been removed by the author.
കെ ജി സൂരജ് said...

രാത്രിമഴക്ക്‌,

ചോദ്യോത്തര പംക്‌തി
എന്നേ അവസാനിച്ചു.
ശെരിയായ ഉത്തരത്തിലേക്ക്‌ /
തിരിച്ചറിവിലേക്ക്‌ എത്തുകയും ചെയ്തു.

lotto 649 said...

And also we ensure that when we enter in this specific blog site we see to it that the topic was cool to discuss and not a boring one.

namrata said...

അപ്പോള്‍, പകുതിയെഴുതിയ ഉത്തരങ്ങളോ?

ജെപി. said...

ചെറുതാണെങ്കിലും വായനാസുഖം ഉണ്ട്...
എല്ലാ ഭാവുകങ്ങളും നേരുന്നു....

സ്നേഹത്തോടെ
ജെ പി
ത്രിശ്ശിവപേരൂര്‍

materials said...

I will pass on your article introduced to my other friends, because really good!
wholesale jewelry