പുതപ്പ്


പുതപ്പ്പഴഞ്ചനാണ്‌.
അലക്കി നിറം മങ്ങിയത്‌.
അരികുകള്പിന്നിപ്പോയത്‌.
കീറലുകള്തുന്നിച്ചേര്ത്തത്
പക്ഷെ, നര വീണ ദൃശ്യങ്ങളില്
ചിരിക്കുന്ന പെണ്കുട്ടിയുണ്ട്‌.
ചുരുണ്ട മുടിയിഴകളും,
കൈരേഖകള്ക്കരികെ,
കരിമറുകുമുള്ളവള്‍.
മുഷിഞ്ഞ ഒരു കാടുണ്ട്‌,
പതിയിരിക്കും ചെന്നായ്ക്കളുള്ളത്‌.
കറ വീണ പൂക്കളുണ്ട്‌,
ഇതളുകളില്ചെറു തുളകല്വീണത്‌.
നിറയെ സ്വപ്നങ്ങളുണ്ട്‌,
നെടുവീര്പ്പുകള്ഊടും
നിശ്വാസങ്ങള്പാവും തീര്ത്തത്‌.
വിയര്ത്തൊഴുകിയ പുഴകളുണ്ട്‌,
എന്റെ മാത്രം ഉള്മണമുള്ളത്‌.
ഉപ്പുപരല്പാറകളുണ്ട്‌,
ഉഷ്ണരാത്രികളില്ഊറിപ്പിടിച്ചത്
ഇതാ,ഒരു തൊലിക്കുപ്പായം...
മാംസത്തില്നിന്നും അടര്ത്തിയെടുത്തത്‌.
നിന്പേരാദ്യമായ്ലിഖിതം ചെയ്തത്‌.
ലാത്തിത്തിണര്പ്പിന്റെ പാടുകളുള്ളത്‌.
ഉണങ്ങിയ ചോര കട്ട പിടിച്ചത്‌.
ഇതണിയുക.
അരിച്ചെത്തും തണുപ്പിനും,
അധിനിവേശക്കാറ്റിനും,
ഇതു മാത്രം പ്രതിരോധം.

2 comments:

sharmishta said...

neduveerppukalum nishvasangalum udum pavum theertha........chora manakkunna ee tholikkuppayam thanne veno adhiniveshakkattine prathirodhikkan........

Anonymous said...

alakki niram mangiya puthappukal
iniyum maattarayille?
nirangal cherthum arikukal thunnicherthum,,,,,,
puthukkiyedukkam
aashamsakalode..