മരണമൊഴി



തിര മായ്ച്ച കാല്‍പ്പാടുകള്‍.
കാതോര്‍ത്ത തീവണ്ടിച്ചൂളം.
കൊഴിഞ്ഞു പോയ മെയ്‌ദിനങ്ങള്‍.
മൃതിയടഞ്ഞ ഒരൊട്ടുമാവ്‌.

'ആദിത്യന്‍'
'അനാമിക'
(നമുക്കിടയില്‍ പിറക്കാതെ പോയവര്‍..)

ചോര വറ്റിയ സ്വപ്നങ്ങളുടെ
കൊടും തണുപ്പ്‌...

ആര്യാ, നിനക്കോര്‍മ്മയുണ്ടാകണം
യാത്രയിലെ കൊച്ചുമയക്കത്തില്‍
കണ്‍കളിലുമ്മ വെച്ച്‌,
കാതില്‍ തീയൂതി,
നട്ടെല്ലിലേക്കാഴ്‌ത്തിയ
ഒരു കഠാരയുടെ വെട്ടിത്തിളക്കം.

പക്ഷെ, ചിതറിയ ചിന്തകള്‍
എന്നെക്കുറിച്ചേയല്ല...
എന്റെ പിടച്ചിലില്‍,
കഠാരപ്പിടിയുടെ കാര്‍ക്കശ്യത്തില്‍,
നിന്റെ കൈവെള്ളയില്‍
പോറലുകള്‍ വീണുവോ?
മറുകുകള്‍ വല്ലാതെ വേദന തിന്നുവോ?

ആയുധങ്ങള്‍ പ്രയോഗിക്കുന്നവര്‍
കയ്യുറകള്‍ ധരിക്കണം..
അപ്പോള്‍ അടയാളങ്ങള്‍ അവശേഷിക്കില്ലല്ലോ...

ഇരകള്‍ പലവിധം പിടക്കുന്നു..
ചിലവ അസഹ്യമാംവിധം..,
ഇനിയും ചിലര്‍
ചിരിപ്പിച്ചു കൊണ്ട്‌...


ഇതാ ഒരുത്തരാധുനിക ചോദ്യം!
സൂചനകളില്ല,
ആശ്ചര്യപ്പെടുത്തുന്ന സമ്മാനങ്ങളും....

'നീ ഇപ്പോഴും പൊട്ടിച്ചിരിക്കാറുണ്ടോ' ?

തിരയടങ്ങുമ്പോള്‍
ചിരിയടങ്ങുമ്പോള്‍...
കാണാം...

നീ എന്നിലൂടെ
നിന്നിലേക്കു തന്നെ പായിച്ച
അതേ കഠാരയുടെ
തുരുമ്പിച്ച തിളക്കം....

10 comments:

sree sree sree said...

I FOUND SOMEONE WHO CAN TOUCH AND FEEL...OF COURSE , HE CAN MAKE OTHERS FEEL AND THINK... HE IS UR CONSCEINCE..
SREE

Unknown said...

കവിത കൊള്ളാം പക്ഷേ പടം അറുബോറ്

ശ്രീജ എന്‍ എസ് said...

"കഠാരപ്പിടിയുടെ കാര്‍ക്കശ്യത്തില്‍,
നിന്റെ കൈവെള്ളയില്‍
പോറലുകള്‍ വീണുവോ?
മറുകുകള്‍ വല്ലാതെ വേദന തിന്നുവോ"
നന്നായിട്ടുണ്ട് ...വേദനിച്ചു പിടയുന്ന നേരത്തും മുറിവ് എല്പ്പിച്ചയാള്‍ക്ക് നൊന്തുവോ എന്ന ചിന്ത ...അത് മാത്രമാണ് സ്നേഹം ...

poly varghese said...

it is very good but i read it always why means there is my heart

Anonymous said...

very gud blog keep it up

Devarenjini... said...

Nalla varikal... nannaayiriykkunnu....

ശംഖു പുഷ്പം said...

I can feel the pain behind it Suraj..very touching..

Unknown said...

mha kavi bindu ambadikke snehapurvam oru aradhakan nanmmakal nerunnu.....

Anu said...
This comment has been removed by the author.
Anu said...

Can feel and touch