കൊന്നമരം

ആരവങ്ങൾക്കും
അഘോഷങ്ങൾക്കുമൊടുവിൽ
കണ്ണുകൾ നഷ്ടമായ
നിന്റെ കൊന്നമരം.

സഞ്ചാരങ്ങളിൽ
വരാന്തക്കാഴ്ച്ചകളിൽ
പതിവായ്
നിന്നിലേക്കടർന്നു വീണിരുന്നവർ..

ഇന്നലെയവർ
കണിയായിരിക്കണം...

ഫലങ്ങൾക്കും
കനികൾക്കും
നാണ്യങ്ങൾക്കുമിടയിൽ
കണ്ണടച്ച്
കണ്ണുകൾ കാത്ത്..
വിറച്ച്
മുറിവേറ്റ്..

ഇന്നലെപ്പറഞ്ഞത്..
ആകാശത്തെക്കുറിച്ചാണ്..
കൊന്നപ്പൂക്കൾക്കും
ഇരുണ്ട മരങ്ങൾക്കുമിടയിലെ
നിന്റെ നീലാകാശം;
മഴമേഘങ്ങളെ ഉള്ളിലൊളിപ്പിച്ചത്..

തുമ്പികൾ പായുന്നത്...
ചിറകുകൾ നനയാതിരിക്കാനാണ്.

നിന്റെ മരച്ചുവട്
തൽക്കാലം ഉപേക്ഷിക്കുക...
ഹിന്ദോളം തുടരുക തന്നെ ചെയ്യുക..

അവർ കാണാതെ പോയ നിന്റെ പൂക്കൾ...
മണ്ണിൽ വീഴട്ടെ..
മഴക്കൊപ്പം..

9 comments:

പകല്‍കിനാവന്‍ | daYdreaMer said...

അവർ കാണാതെ പോയ നിന്റെ പൂക്കൾ...

അരങ്ങ്‌ said...

കൊന്നപ്പൂക്കൾക്കും
ഇരുണ്ട മരങ്ങൾക്കുമിടയിലെ
നിന്റെ നീലാകാശം;
മഴമേഘങ്ങളെ ഉള്ളിലൊളിപ്പിച്ചത്..


Good lines. Hope these clouds will rain in ur mind which is thirsting for...

Areekkodan | അരീക്കോടന്‍ said...

):

G. Nisikanth (നിശി) said...

നന്നായിരിക്കുന്നു സൂരജ്,നല്ല ഭാവന....

തുടർന്നും എഴുതുക

ഹിന്ദോളം എന്നു തിരുത്താൻ മറക്കരുത്.

ആശംസകളോടെ
നിശി

കെ.കെ.എസ് said...

ഇന്നലെയവർ കണിയായിരുന്നു.ഇന്നോ>

Anonymous said...

mazhameghangale olippicha
ninte neelaakaasham,,,,
peythirangaan kothikkunnathu
ethoosharabhoovilekku??????????????
aashamsakalode.....

maya said...

Konnamaram nannayi... kavithayum..
bhavukangal.

mini//മിനി said...

പൂക്കള്‍ക്കുണ്ടാവുന്ന ഈ ദുരന്തങ്ങള്‍ വിഷുവിനും ഓണത്തിനും എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു എന്ന സത്യം തിരിച്ചറിയാന്‍ കഴിഞ്ഞെങ്കില്‍, ഓണം പൂക്കളുടെ കൂട്ടമരണമാണ്....കവിത നന്നായിട്ടുണ്ട്.

salas VARGHESE said...

കണിക്കൊന്നകള്‍

സ്വപ്നങ്ങളൊക്കെയും മണ്ണില്‍ ക്കുഴിച്ചിട്ടു മണ്‍ മറഞ്ഞേ പോയ

മുത്തശ്ശി മാരുടെ നിധി പേടകങ്ങള്‍ തുറന്നവക്കുള്ളിലെ

സ്വര്‍ണം കുടിച്ചു വളര്‍ന്നതല്ലേ നിങ്ങള്‍?