ആൾക്കൂട്ടങ്ങളിൽ ഒറ്റപ്പെടുന്നവരുടെ ആകാശം
മുറിവുകളാൽ മേഘാവൃതമായിരിക്കും...
പിന്നണിയിൽ
അണിമുറിയുമോർമ്മകൾ
അലറിപ്പാഞ്ഞുകൊണ്ടിരിക്കും.......
പക ചേർത്തു വെച്ചവർ ഉറുമി വീശും .;
വസ്ത്രങ്ങൾ ചുവന്നു തുടുക്കും ..
സായാഹ്നങ്ങളിലെ സൈറൺ പോലെ
യാഥാർത്ഥ്യങ്ങൾ അപൂർവ്വം ഇടി മുഴക്കം കൂട്ടും...
ഒരു പൊട്ടു വെളിച്ചം കനൽ പോലെ വെന്തു വരും.....
സ്നേഹത്താൽ,
ഊഷ്മാവുയർത്തുന്ന യന്ത്രം
പണ്ടേ നിശ്ചലമായിരിക്കുന്നു .....
അവശേഷിക്കുന്നത് നോവിന്റെ തപാൽ മുദ്രണങ്ങളാണ് ...!
പാതി കത്തിയ സുര്യനും
കത്തിയെറിയുന്ന പെൺകുട്ടിയുമുള്ളത്.....
"ഭേദം കൂട്ടങ്ങൾ തന്നെ...
കൂട്ടില്ലെങ്കിലും
കൂട്ടിമുട്ടില്ലല്ലോ ....." !
19 comments:
very beautiful lines...
but the core seems very sad...
and a bit rational..
still very good poem
congrats and regards
sandhyachechi
യാഥാർത്ഥ്യങ്ങളുടെ ഇടിമുഴക്കം വല്ലപ്പോഴുമെങ്കിലും വരുമെന്ന് എഴുതിയതിന് നമസ്ക്കാരം.
kuuttam thettiya kuttiyude chinthakalo? nannayirikkunnu tto.
നന്നായിരിക്കുന്നു..
പടക്കളത്തില്‍ നില്ക്കുന്ന പട്ടാളക്കാരനെപ്പോലെ ഏകാന്തനായ മനുഷ്യന് വേറെയില്ല എന്ന് ആനന്ദ് സംവാദം എന്ന കഥാപുസ്തകത്തില്‍ എഴുതി. ആള്‍ക്കൂട്ടത്തിലും ജോസഫും, പ്രേമും സുന്ദറും സുനിലും രാധയുമൊക്കെ ഒറ്റപ്പെട്ടവരാണല്ലോ.
ഒറ്റയുടെ ഹൃദയതാളം
ചിലപ്പോള്‍ വളരെ വേഗത്തില്‍
മറ്റുചിലപ്പോള്‍
വളരെ പതിയെ.
കലാകൌമുദിയുടെ ഈ ലക്കത്തിലാണ് കവിത ആദ്യം കണ്ടത്.
നോവിന്റെ തപാല്മുദ്രണങ്ങള് എന്ന ഇമേജ് ഈ കവിതയുടെ ഘടനയ്ക്കു യോജിക്കാത്ത പൊലെ.
നന്നായിയിരിക്കുന്നു മാഷേ
സ്നേഹത്താൽ,
ഊഷ്മാവുയർത്തുന്ന യന്ത്രം
പണ്ടേ നിശ്ചലമായിരിക്കുന്നു .....
തിരക്ക് ഒഴിഞ്ഞ സുരാജ് എപ്പോ കവിത എഴുതാന്‍ സമയം ...???
"ഭേദം കൂട്ടങ്ങൾ തന്നെ...
കൂട്ടില്ലെങ്കിലും
കൂട്ടിമുട്ടില്ലല്ലോ ....." !
ithilum zarimayunt. enkilum kuutt aagrahikkunnu.
kavitha ishtapettu, comrade.
nicely written.
keep writing
V. A. MENON
aashamsakal.......
ishtamaayi.oru cheru kaatinaal polum parathappedunna kareela kalaayi sneham maarunna kaalahkkurich assalaayi paranjirikkunnu
ishtamaayi.oru cherukaattinaal polum parathapedunna karee elakalaayi sneham maarunnaathane nannyi paranjirikkunnu.
നല്ല കവിതകള്‍
ചിത്രങ്ങളും
ഗംഭീരം...
കൂട്ടുണ്ടെങ്കിലും
നമുക്ക് കൂട്ടിമുട്ടാതിരിക്കാം..
ഒറ്റപ്പെടുന്നവരുടെ ആകാശം..
ശരിയാണ്..എപ്പോഴും അത് പൈതുകൊണ്ടിരിക്കും..നന്നായിട്ടുണ്ട്.
സ്നേഹത്താൽ ഇനിയും ഊഷ്മാവ് ഉയരട്ടെ, കവിത ഇഷ്ടപ്പെട്ടു.,
ഒറ്റ-തിരിഞ്ഞവന്
ആൾക്കൂട്ടങ്ങളിൽ ഒറ്റപ്പെടുന്നവരുടെ ആകാശം
മുറിവുകളാൽ മേഘാവൃതമായിരിക്കും
ആ മുറിവുകളെ മറയ്ക്കാന്‍
മഴമേഘങ്ങള്‍ മറന്നെന്നിരിക്കും..
ഒരുപാട് ഇഷ്ടമായി :)
"ഭേദം കൂട്ടങ്ങൾ തന്നെ...
കൂട്ടില്ലെങ്കിലും
കൂട്ടിമുട്ടില്ലല്ലോ ....." !
നന്നായിയിരിക്കുന്നു
Post a Comment